ന്യൂഡല്‍ഹി: ഇന്ത്യക്കാരാണ് ലോകത്ത് പ്രവാസ ജീവിതം നയിക്കുന്നവരിൽ മുന്നിൽ. ഈ കണക്ക് പ്രകാരം തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിയവരുടെ കാര്യമാണ് പുറത്തു വന്നത്. ഇന്ത്യക്കാരായ 1.66 കോടി ആളുകളാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി കഴിയുന്നത്. ഇതില്‍ പകുതിയിലധികം ആളുകളും ഗള്‍ഫ് രാജ്യങ്ങളിലാണ് പ്രവാസ ജീവിതം നയിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് ഇതു സംബന്ധിച്ച കണക്കു പുറത്തുവിട്ടത്. അന്താരാഷ്ട്ര കുടിയേറ്റ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇതു 2017ലെ റിപ്പോര്‍ട്ടാണ്. 17 വർഷം ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി കണക്കുൾ വ്യക്തമാക്കുന്നു.
Post Your Comments