ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ ഗ്രൂപ്പുകളിലൊന്നായ ഇന്റര്‍നാഷണല്‍ ചളു യൂണിയൻ പൂട്ടി. ഈയിടെയായി മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ഗ്രൂപ്പിൽ വന്നിരുന്നു. ഇതിനെ തുടർന്ന് പേജ് പൂട്ടിക്കാനായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് ഗ്രൂപ്പ് ഒരു അറിയിപ്പുമില്ലാതെ അപ്രത്യക്ഷമായിരിക്കുന്നത്. ഗ്രൂപ്പ് പൂട്ടിയതിന്റെ ശരിയായ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഹിന്ദു ദൈവങ്ങളെ ട്രോളിയതിന് പിന്തുണ പ്രഖ്യാപിച്ചതും മറ്റും വാര്‍ത്തയായിരുന്നു. ഇതൊക്കെയാകാം കാരണം. എന്നാൽ ഇതിനു തൊട്ട് പിറകെ അഡ്മിന്‍മാര്‍ പുതിയ ഗ്രൂപ്പ് അതേ പേരില്‍ ആരംഭിക്കുകയും അര മണിക്കൂറില്‍ ഈ ഗ്രൂപ്പില്‍ 5000ലധികം പേര്‍ അംഗങ്ങളായിട്ടുമുണ്ട്.
Post Your Comments