KeralaLatest NewsNews

മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതിനെ തുടർന്ന് നാല് കടകള്‍ പൂട്ടിച്ചു

ബായാര്‍: മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നാല് കടകള്‍ പൂട്ടിച്ചു. ബായാറിലാണ് സംഭവം. ആരോഗ്യ വകുപ്പ് അധികൃതരാണ് നടപടി സ്വീകരിച്ചത്. കോഴിക്കടകള്‍ക്കു എതിരെയാണ് പരാതി ലഭിച്ചത്.

പൂട്ടിച്ച രണ്ടു കടകള്‍ ബായാറിലും മറ്റുള്ളവ മുളിഗദ്ദെ, ബായാര്‍ കാംപ്കോ എന്നിവിടങ്ങളിലുമാണ്. ബായാര്‍ ഗവ. ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ ഇബ്രാഹിമാണ് ഇവ പൂട്ടനായി നോട്ടീസ് നല്‍കിയത്.

ഈ സ്ഥാപനങ്ങളിൽ നിന്നും കോഴിയുടെ മാലിന്യം റോഡരികിലും വീടുകളുടെ സമീപവും തള്ളുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണ് നടപടിയെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആംആദ്മി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button