വെര്‍ജീനിയ : നായക്കളുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. 22 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. രണ്ടു വലിയ പിറ്റ് ബുള്ളുകളാണ് യുവതിയെ ആക്രമിച്ചത്. വെര്‍ജീനിയയിലാണ് സംഭവം നടന്നത്. ബെഥനി ലിനാണ് നായക്കളുടെ ആക്രമണത്തില്‍ മരിച്ചത്. ബെഥനി ലിന് രണ്ടു നായക്കളുമായി നടക്കാനായി പോയതാണ്. മകളെ കാണാതയോടെ പിതാവ് വിവരം പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം അറിഞ്ഞത്.
പോലീസുകാര്‍ യുവതിയുടെ മൃതദേഹം കാണുമ്പോള്‍ നായ്ക്കളും മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നു. ഒന്നര മണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ് പോലീസ് ഇവരെ മൃതദേഹത്തിന്റെ സമീപത്ത് നിന്നു മാറ്റിയത്.
Post Your Comments