Latest NewsNewsIndia

പീഡനകേസിലെ പ്രതിയെ വണങ്ങുന്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ചിത്രം വെെറൽ

ന്യൂഡല്‍ഹി: പീഡനകേസിലെ പ്രതിയെ വണങ്ങുന്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ചിത്രം വെെറൽ. പീഡനകേസിനെ തുടർന്ന് വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന വിവാദ സന്ന്യാസി ആശാറാം ബാപ്പുവിനെ വണങ്ങുന്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്‌എന്‍ ഭാര്‍ഗ്ഗവയുടെ ചിത്രമാണ് ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. പരസ്യമായി ആശാറാം ബാപ്പുവിന്റെ അനുഗ്രഹം തേടി എസ്‌എന്‍ ഭാര്‍ഗ്ഗവ എത്തിയത് ജോധ്പൂര്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കാന്‍ കൊണ്ടു വന്ന അവസരത്തിലാണ്. സംഭവം ഇതോടെ വിവാദമായി മാറി.

എസ്‌എന്‍ ഭാര്‍ഗ്ഗവ ആശാറാം ബാപ്പുവിനെ കോടതിയിൽ ഹാജാരകാനായി കൊണ്ടു വരുന്നത് അറിഞ്ഞാണ് സ്ഥലത്ത് എത്തിയത്. പ്രതിയുടെ കാല്‍ തൊട്ട് ഭാര്‍ഗവയും കൂടെ ഉണ്ടായിരുന്ന രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും വണങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button