കാസർഗോഡ്: വാഹന പരിശോധനക്കിടെ എസ് ഐ അക്രമിച്ചെന്ന് യുവാവിന്റെ പരാതി. മരണവീട്ടിൽ നിന്ന് യുവാവ് കുടുംബ സമേതം മടങ്ങുമ്പോഴായിരുന്നു സംഭവം. തല കാറിലിടിപ്പിച്ചു പൊട്ടിക്കുകയായിരുന്നു എന്നാണു ചെർളടുക്കയിലെ സിറാജ് എന്ന യുവാവിന്റെ പരാതി. ഈ സംഭവം നേരിൽ കണ്ട മുത്തശ്ശി അലീമ ബോധരഹിതയായി എന്നും ഇരുവരും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതായും ആണ് യുവാവ് പറയുന്നത്. എന്നാൽ പോലീസിന്റെ വാദം മറ്റൊന്നാണ്.
വാഹന പരിശോധനയ്‌ക്കിടയിൽ രേഖകൾ ചോദിച്ചപ്പോൾ യുവാവ് പ്രകോപിതനാകുകയും തുടർന്ന് തന്റെ തല സ്വയം കാറിലിടിച്ചു മുറിവ് ഉണ്ടാക്കുകയുമായിരുന്നു എന്നാണു പോലീസ് പറയുന്നത്. കൂടാതെ രേഖകളില്ലാതെ വാഹനമോടിച്ചതിനും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരുന്നതിനും, ജോലി തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും മറ്റും യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ആണ് പോലീസ് ചുമത്തിയിരിക്കുന്നത്.
എന്നാൽ ഇന്നലെ രാവിലെ പത്തേകാലോടെ നടന്ന സംഭവത്തെ പറ്റി യുവാവ് പറയുന്നത് കാറിൽ നിന്ന് ഇറങ്ങി ചെല്ലാത്തതിലുള്ള ദേഷ്യമാണ് എസ് ഐ തീർത്തതെന്നാണ്. പ്രായമുള്ളവരാണ് കാറിൽ ഉള്ളതെന്നും, കാർ ബ്രേക്ക് ഇട്ടാലും ഇറക്കമായതിനാൽ കാർ നിരങ്ങി മുന്നോട്ടു പോകാൻ സാധ്യതയുണ്ടെന്നും പോലീസിനെ അറിയിച്ചിട്ടും പോലീസ് അറിഞ്ഞില്ല എന്നാണു യുവാവ് പറയുന്നത്.
ഒരു മാസം മുൻപ് വാങ്ങിയ കാറിനു ഇതുവരെ രെജിസ്ട്രേഷൻ ബുക്ക് ലഭിച്ചിട്ടില്ലെന്നും താൻ ഇത് പറഞ്ഞപ്പോൾ മോഷ്ടിച്ച കാറാണ് ഇതിനു പറഞ്ഞു കേസെടുക്കാനാണ് പോലീസ് ശ്രമിച്ചതെന്നുമാണ് യുവാവ് പറയുന്നത്. യുവാവിന്റെ തലയിലെ മുറിവിനു അഞ്ചു തുന്നൽ ഉണ്ട്.
Post Your Comments