കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുന്നതിന് ജില്ലയില്‍ നിന്ന് 50 ബോട്ടുകളില്‍ അഞ്ച് മത്സ്യത്തൊഴിലാളികളടങ്ങുന്ന സംഘം തിരച്ചില്‍ നടത്തും. ഇതിനായി 1.04 കോടി (ഒരു കോടി നാല് ലക്ഷം രൂപ) സര്‍ക്കാര്‍ അനുവദിച്ചു. തിരച്ചിലിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 800 രൂപ വീതം നല്‍കും. കൂടാതെ 3000 ലിറ്റര്‍ ഡീസലും നല്‍കും. സംസ്ഥാനതലത്തില്‍ ആകെ 105 സ്വകാര്യ ബോട്ടുകളെയാണ് തിരച്ചിലിന് നിയോഗിക്കുന്നത്. ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ തിരച്ചില്‍ നടത്തുന്നതും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നതും. കൊല്ലം- 25 ബോട്ടുകള്‍ (52,00,000 രൂപ), കോഴിക്കോട് – 30 ബോട്ടുകള്‍ (62,40,000 രൂപ) എന്നിങ്ങനെയാണ് മറ്റു ജില്ലകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇന്ന് (ഡിസംബര്‍ 18) നടന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിനു ശേഷമം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 161 മത്സ്യത്തൊഴിലാളികളാണ് ഇന്നലെ കൊച്ചിയില്‍ തിരിച്ചെത്തിയത്. 14 ബോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്.
Post Your Comments