തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കേന്ദ്രഫണ്ട് അനുവദിച്ചതായി അറിയിപ്പ് ലഭിച്ചില്ലെന്നു കേരളാ സര്‍ക്കാര്‍ അറിയിച്ചു. ദുരന്തനിവാരണ നിധിയിലേക്കു ഓഖി ദുരന്തം നടക്കുന്നതിനു മുമ്പ് പണം എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി കേരളത്തിലെത്തി മടങ്ങിയതിനു പിന്നാലെ 325 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് പ്രഖ്യാപിച്ചത്. കേരളത്തിനും തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടിയാണ് ഇത്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് തുക അനുവദിച്ചത്. മുമ്പ് കേന്ദ്രം 76 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 325 കോടി രൂപ അനുവദിച്ചത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷംരൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. മാത്രമല്ല ഓഖി ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു ഒന്നര ലക്ഷം രൂപയും നല്‍കും.
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് മോദിയോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം കേരളം പ്രധാനമന്ത്രിയെ അറിയിച്ചത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 325 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതായി വാർത്ത വന്നത്.
Post Your Comments