Complete ActorLalisamLife History

മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ നിര്‍മ്മിച്ചിട്ടുള്ള ചില സൂപ്പര്‍ ഹിറ്റുകള്‍

മലയാള സിനിമയിലെ താരരാജക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും .അഭിനയമികവിന്റെ പര്യായങ്ങൾ ആണ് ഇരുവരും . എന്നാല്‍ ഇതിനെചൊല്ലി ആരാധക തര്‍ക്കം പലപ്പോഴും ഉണ്ടാകാറുണ്ട്. ദിലീപ് ചിത്രമായ രസികനില്‍ ഈ വിഷയം ഹാസ്യവത്കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ആരാധകരുടെ ഈ പോര് സൂപ്പർ താരങ്ങൾ തമ്മിൽ ഉള്ള സൗഹൃദത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു അത്ഭുതമായ സൗഹൃദമാണ് ഇവർ കാത്തു സൂക്ഷിക്കുന്നത്

അമ്പതിലേറെ സിനിമകളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചു അഭിനയം മാത്രമല്ല ഒരു പ്രൊഡക്ഷൻ ഹൗസും ഉണ്ടായിരുന്നു .നടി സീമയും അതിൽ അംഗമായിരുന്നു .കാസിനോ പ്രൊഡക്ഷൻസ് എന്നായിരുന്നു നിർമാണ കമ്പനിയുടെ പേര് . കൊച്ചുമോനോടൊപ്പം മോഹൻലാലിന് അംഗത്വം ഉള്ള നിർമാണ കമ്പനി ആയിരുന്നു സെഞ്ചുറി .

അതിരാത്രം ഉള്‍പ്പടെ നിരവധി സൂപ്പര്‍ഹിറ്റുകള്‍ മമ്മൂട്ടിയ്ക്ക് വേണ്ടി സെഞ്ച്വറിയിലൂടെ മോഹന്‍ലാല്‍ നിര്‍മ്മിച്ചപ്പോള്‍ നാടോടിക്കാറ്റ് എന്ന മോഹന്‍ലാലിന്റെ സര്‍വ്വകാല ഹിറ്റുകളില്‍ ഒരുക്കിയ കാസിനോ പിക്‌ചേഴ്‌സില്‍ മമ്മൂട്ടിയും നിര്‍മാണ പങ്കാളിയായിരുന്നു.

മമ്മൂട്ടിയുടെ എക്കാലത്തയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ താരാദാസ് അതിരാത്രത്തിൽ ആണ് പിറവി കൊണ്ടത് . ഈ സിനിമ സെഞ്ച്വറിയുടെ ബാനറിൽ മോഹൻലാൽ നിർമിച്ച ചിത്രമാണ് .കരിമ്പിൻപൂവിനക്കരെ എന്ന മമ്മൂട്ടി ചിത്രവും ഇരുവരുടെയും ഉടമസ്ഥാവകാശമുള്ള കാസിനോ ഫിലിംസിന്റെ ബാനറിൽ ഉണ്ടായ സിനിമയാണ് .അടിയൊഴുക്കുകൾ, ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് ,നാടോടിക്കറ്റ് എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളും നിർമ്മിച്ചത് കാസിനോ ഫിലിംസ് തന്നെ ആയിരുന്നു.

കാസിനോ ഫിലിംസ് നിര്‍മിച്ചതില്‍, മമ്മൂട്ടി അഭിനയിക്കാത്ത ഏക ചിത്രമാണ് നാടോടിക്കാറ്റ്. കാസിനോ ഫിലിംസിന്റെ ബാനറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, സെഞ്ചുറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

സെഞ്ച്വറിയുടെ ബാനറില്‍ മോഹന്‍ലാലും കൊച്ചുമോനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു അവിടുത്തെപ്പോലെ ഇവിടെയും. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും കവിതാ താക്കൂറും ആയിരുന്നു പ്രധാന വേഷത്തില്‍.

മമ്മൂട്ടിയുടെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായ ആള്‍ക്കൂട്ടത്തില്‍ തനിയെ സെഞ്ച്വറിയുടെ ബാനറില്‍ മോഹന്‍ലാലും കൊച്ചുമോനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു. ഐവി ശശി ഒരുക്കിയ ചിത്രത്തില്‍ ബാലന്‍ കെ നായരും സീമയും ആയിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനുബന്ധം, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, അടിമകള്‍ ഉടമകള്‍, മുക്തി, തുടങ്ങിയവയും മമ്മൂട്ടിയ്ക്ക് വേണ്ടി സെഞ്ച്വറിയുടെ ബാനറില്‍ മോഹന്‍ലാലും കൊച്ചുമോനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രങ്ങള്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button