തൃശൂര്‍ : സൈബര്‍ വല വിരിച്ച് തട്ടിപ്പുകാര്‍.വിദ്യാസമ്പന്നരായ മലയാളികളാണു തട്ടിപ്പില്‍ കൂടുതല്‍ വീഴുന്നത്. പക്ഷെ നാണക്കേടു ഭയന്ന് ആരും മിണ്ടാറില്ല. പലവട്ടം ഇതേക്കുറിച്ചു ഡി.ജി.പിയും മുന്നറിയിപ്പു നല്‍കിയിരുന്നു. വിദേശികളെ അണിനിരത്തി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍കിട സൈബര്‍ തട്ടിപ്പു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യാന്തര സൈബര്‍ തട്ടിപ്പ് സംഘമാണ് ബന്തടുക്കയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയെ പറ്റിച്ചതെന്ന് സൂചന. അധ്യാപികയില്‍നിന്ന് ആറുതവണയായി 12.5 ലക്ഷം രൂപ തട്ടിയെടുത്തത്ഓണ്‍ലൈനില്‍ മൂന്നു കോടിരൂപ സമ്മാനം അടിച്ചെനു വിശ്വസിപ്പിച്ചാണ്. വന്‍തുക സമ്മാനമായി ലഭിച്ചെന്നു മൊബൈല്‍ സന്ദേശമയച്ച് പണം തട്ടുന്ന മാലി സ്വദേശിയും അറസ്റ്റിലായി.
നിരവധി മാര്‍ഗങ്ങളാണ് സൈബര്‍ തട്ടിപ്പിനു ഉള്ളത്. ആദ്യം 15,000 മുതല്‍ 30,000 വരെയുള്ള തുക ആവശ്യപ്പെടും. തുടർന്ന് പരീക്ഷണത്തില്‍ വീഴുന്നവരില്‍നിന്ന് വന്‍തുക തട്ടിയെടുക്കും. ആശയവിനിമയം ഇംഗ്ലീഷിലാണ്. ലക്ഷ്യം ഡോക്ടര്‍മാര്‍, അധ്യാപകര്‍, സ്ഥിര വരുമാനമുള്ളവര്‍ എന്നിവരാണ്. ഡല്‍ഹിയില്‍ നിന്നുള്ള നമ്പരില്‍നിന്നു ഇരയെ വലയിലാക്കിയാല്‍ വിളിച്ച് പണം നിക്ഷേപിക്കാന്‍ പറയും. പക്ഷെ തട്ടിപ്പ് മനസിലാക്കിയാല്‍ ബ്ലോക്ക് ചെയ്തു മുങ്ങും.
അധ്യാപികയുടെ പണം തട്ടിയെടുത്തത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജോണ്‍ ബ്ലാന്‍ക് പൗണ്ട് എന്നയാളാണ്. പോലീസ് ഈ അക്കൗണ്ട് വ്യാജമാണെന്നാണ് സംശയിക്കുന്നത്. ഇയാളും അധ്യാപികയും നവംബര്‍ 17ന് ആണ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. വാട്സാപ് നമ്പർ നല്‍കി ചാറ്റിങ്ങിലൂടെ ബന്ധം ദൃഢമാക്കി. സമ്മാനം അടിച്ചതിന്റെ തെളിവായി റിസര്‍വ് ബാങ്കിന്റെ പേരിലുള്ള ഇമെയില്‍ ഐഡിയില്‍ സാക്ഷ്യപ്പെടുത്തുന്ന കത്ത് നല്‍കി വിശ്വാസമുറപ്പിച്ചിരുന്നു. നികുതി അടയ്ക്കാനുള്ള തുകയാണെന്നും പറഞ്ഞാണ് അധ്യാപികയുടെ പണം തട്ടിയത്. പണം നിക്ഷേപിച്ചത് ആക്സിസ് ബാങ്ക്, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ്.
ഡല്‍ഹിയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതലും എ.ടി.എം. വഴിയാണ് പണം പിന്‍വലിച്ചത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി തുക ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments