മുംബൈ: ഓരോ തിരഞ്ഞെടുപ്പ് ഫലങ്ങളും ഓഹരി വിപണിയെ കാര്യമായി ബാധിക്കാറുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ഒരുപക്ഷേ, നിക്ഷേപകര്‍ ഏറെ നിരീക്ഷിക്കുന്ന ഒന്നാണ്. മോദിയുടേയും ബിജെപിയുടേയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന് തന്നെ പറയാം. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപിക്ക് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് കുതിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. അതുവരെ സ്ഥിരത നിലനിര്‍ത്തിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണികള്‍ കനത്ത തകര്‍ച്ചയിലേക്കാണ് പിന്നീട് പോയത്.
എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ബിജെപി ശക്തമായ മേല്‍ക്കൈ നേടുകയും വിപണി കുതിച്ചുയരുകയും ചെയ്തു.ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായ ഇടപെടല്‍ നടത്തി ആര്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ ഓരോ വീടുകളിലും കയറി ഇറങ്ങി. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ കിങ് മേക്കര്‍. ബിജെപി വിമർശകരുടെ മുഖത്തേറ്റ അടിയായിരുന്നു ബിജെപിയുടെ ഇപ്പോഴത്തെ വിജയം.
ഒരുഘട്ടത്തില്‍ കേവലഭൂരിപക്ഷത്തിനുമപ്പുറം കടന്ന 92 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് ലീഡ് നില ഉയര്‍ത്തി. ബിജെപിയുടെ ലീഡ് 80 സീറ്റുകളിലേക്ക് കുറഞ്ഞതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ ആഹ്ലാദമുയരുകയും ബിജെപി നേതാക്കള്‍ സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ മുന്നേറ്റത്തിന് ആയുസ് അരമണിക്കൂറിലധികം നീണ്ടില്ല. ഒന്‍പതരയോടെ ലീഡ് നില ആകെ മാറി മറിയുകയും ബിജെപി മുന്നേറ്റം വീണ്ടെടുക്കുകയുമായിരുന്നു. പിന്നീട് ലീഡ് നില പടിയായി കയറി നൂറിലധികം സീറ്റുകളിലേക്ക് ബിജെപിയുടെ ലീഡ് നില എത്തുകയും ചെയ്തു.
രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തിറങ്ങി ഗുജറാത്തില്‍ തമ്ബടിച്ച് പരമ്ബരാഗതമായി ബി.ജെ.പിക്ക് വോട്ട് ചെയ്ത് വന്നിരുന്ന പട്ടേദാര്‍ വിഭാഗത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേലിനെയും കൂടാതെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെയും, ആദിവാസി നേതാവ് അല്‍പേഷ് താക്കൂറിനെയും സ്വന്തം പാളയത്തിലെത്തിച്ചപ്പോഴും ബിജെപി കുലുങ്ങിയില്ല. ഗുജറാത്തിലെ ഏറ്റവും ജനകീയനായ നേതാവ് ഇപ്പോഴും മോദിയാണെന്ന് തെളിയിക്കുന്നതാണ് ഒറ്റക്കുള്ള ഈ ആധികാരിക വിജയം.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്ത്രപ്രധാനമായ ആഭ്യന്തരമന്ത്രിപദം കൈകാര്യം ചെയ്തിരുന്ന വിശ്വസ്തനായ അമിത് ഷാ മോദിക്ക് നല്‍കിയ വാക്കാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.
Post Your Comments