കോല്‍ക്കത്ത: ഗുജറാത്തില്‍ ബിജെപിയുടേത് ധാര്‍മിക പരാജയമെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ ജനങ്ങള്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു എതിരായി വോട്ട് ചെയ്യും. സന്തുലിന്തമായ ജനവിധിയാണിത്. ഇത്തരം വിധിക്കു വേട്ട് ചെയ്ത ഗുജറാത്തിലെ ജനങ്ങളെ അഭനന്ദിക്കുന്നു. ഇതു കൊണ്ട് ബിജെപിക്കു താല്‍ക്കാലികമായി മുഖം രക്ഷിക്കാം. ജനങ്ങൾ തങ്ങൾ അനുഭവിച്ച ക്രൂരതയ്ക്കും നീതികേടിനുമെതിരെയാണ് ഗുജറാത്തിൽ വോട്ട് രേഖപ്പെടുത്തിയതെന്നു മമത കൂട്ടിച്ചേർത്തു.
Post Your Comments