ഫ്രാൻസ് ; കടൽ യാത്രയിലെ പുതിയ റെക്കോർഡ് ഇനി മുതൽ ഈ യുവാവിന് സ്വന്തം. പസഫിക് സമുദ്രത്തിൽ പായ് വഞ്ചിയിൽ ഏകനായി 42 ദിവസവും 16 മണിക്കൂറും 40 മിനിറ്റും 35 സെക്കൻഡും കൊണ്ട് ഭൂലോകം ചുറ്റി ഫ്രാൻസിൽ എത്തിയ ഫ്രാൻസ്വ ഗാബ(36) എന്ന യുവാവാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം മറ്റൊരു ഫ്രഞ്ച് പൗരൻ തോമസ് കെവിൻ സ്ഥാപിച്ച റെക്കോർഡാണ് ഫ്രാൻസ്വ തിരുത്തി എഴുതിയത്. കെവിനേക്കാൾ ആറു ദിവസവും പത്തു മണിക്കൂറും മുൻപേയാണ് ഫ്രാൻസ്വ ഫിനിഷ് ലൈനിൽ എത്തിയത്.
Post Your Comments