Latest NewsKeralaNews

സ്ത്രീകൾ പൂജാരികളാകുന്നതിനെക്കുറിച്ച് കടകംപള്ളി

ചെന്നൈ : കാലവും സാഹചര്യവും മാറുന്നതിനനുസരിച്ച് സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരികളാക്കാൻ മടിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ദളിതരെ പൂജാരിയാക്കി നിയമിച്ച കേരള സർക്കാരിനെ അഭിന്ദിക്കാൻ ‘തമിഴക തീണ്ടാമെ ഒഴിപ്പു മുന്നണി’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രംഗങ്ങളിലും ഇന്ത്യയ്ക്ക് മാതൃകയാണ് കേരളമെന്നു മന്ത്രി പറഞ്ഞു. എത്രയോ അയ്യപ്പ ക്ഷേത്രങ്ങൾ രാജ്യത്തുണ്ട് അവിടെയെല്ലാം സ്ത്രീകൾക്ക് പ്രവേശിക്കാം.അങ്ങനെയെങ്കിൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന നിലപാട് സർക്കാർ സുപ്രീം കോടതിയെ അറിയിക്കും.ശബരിമലയിൽ മുമ്പ് സ്ത്രീകൾക്ക് പോകാൻ ചില ബുദ്ധിമുട്ടുണ്ടായിരുന്നു ഇപ്പോഴതല്ല സ്ഥിതി.ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ ശുദ്ധിയല്ല എന്നതാണ് പുതിയ വാദം.ഈ ദിവസങ്ങൾ സ്ത്രീകളാരും ക്ഷേത്രങ്ങളിൽ പ്രവേശിക്കില്ല എന്നത് മറച്ചുവെച്ചാണ് ചിലരുടെ വാദം .അതുപോലെ ചുരിദാറിട്ടും ക്ഷേത്ര പ്രേവേശനം നടത്തുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും മന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button