അമേരിക്ക: കാലിഫോര്‍ണിയിലെ സാന്റാ ബര്‍ബാറയില്‍ ‘തോമസ്’ കാട്ടുതീ പടരുന്നു. പ്രദേശത്തുനിന്നും നൂറിലധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഡിസംബര്‍ നാലിനാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. ഇടയ്ക്ക് ശമനമുണ്ടായെങ്കിലും ശനിയാഴ്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു.
കാറ്റിന്റെ വേഗവും ഉണങ്ങിക്കിടക്കുന്ന മരങ്ങളും കാട്ടുതീയുടെ വേഗം കൂട്ടുകയാണ്. കാറ്റിന്‍റെ ദിശയനുസരിച്ച് കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ വ്യാപിപ്പിക്കുകയാണ്. അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും കാറ്റിന്റെ വേഗത തിരിച്ചടിയാകുന്നതായി അഗ്നിസേനാ വിഭാഗം അറിയിച്ചു.കാലിഫോര്‍ണിയയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ തീപ്പിടിത്തമാണിത്.1.5 കോടി ഡോളറിന്റെ കൃഷിനാശം സംഭവിച്ചായാണ് കണക്കുകള്‍.
Post Your Comments