കനത്ത മഴ കാരണം താഴ്വാരത്തിലേക്ക് നയിക്കുന്ന റോഡുകൾ ഡിസംബർ 18 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. താഴ്വാരങ്ങളുടെയും ഡാമുകളുടെയും അടുത്ത് നിന്ന് അകന്ന് നിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ആരും കടലിൽ നീന്താനിറങ്ങരുതെന്നും അകലം പാലിക്കണമെന്നും ദേശീയ കലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും പൊലീസും മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു പൊലീസ് അറിയിച്ചു. മഴ കാരണം വാഹനങ്ങളിൽ നിന്നുള്ള കാഴ്ചയ്ക്ക് മങ്ങലുണ്ടായേക്കാം. കൂടാതെ, റോഡുകളിൽ മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങളുടെ ചക്രങ്ങൾ വഴുതിപ്പോകാനും സാധ്യതയുള്ളതിനാലാണിത്.
Post Your Comments