ദുബായ്: ചൈനീസ് താരത്തെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പി.വി സിന്ധു ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഫൈനലിലെത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലോക എട്ടാം റാങ്കുകാരിയായ യൂഫേയിയെ 59 മിനിറ്റിനുള്ളിൽ സിന്ധു പരാജയപ്പെടുത്തിയത്. ടോപ്പ് സീഡും ലോക രണ്ടാം റാങ്കുകാരിയുമായ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.
രചനോക് ഇന്താനോണിനെ തോല്‍പ്പിച്ചാണ് യമാഗൂച്ചി ഫൈനലിലെത്തിയത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു യമാഗൂച്ചിയുടെ വിജയം.
Post Your Comments