Latest NewsNewsIndia

ഓഖി ദുരന്തം: പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓഖി ദുരന്തത്തെ തുടർന്ന് കഷ്‌ടതയനുഭവിക്കുന്ന തീരദേശ വാസികൾക്ക് വേണ്ടി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തീരദേശത്തെ സമഗ്ര വികസനത്തിനും ദുരന്തത്തിൽ പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും ദുരന്തനിവാരണത്തിനും വേണ്ടി ഈ പാക്കേജ് ഉപയോഗിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

ഡിസംബർ 14ന് തമിഴ്നാട്ടിലെയും കേരളത്തിലെയും ചില ദുരിത ബാധിത സ്ഥലങ്ങൾ താൻ സന്ദർശിച്ചിരുന്നു. തീർത്താൽ തീരാത്ത ദുരന്തമാണ് ഓഖിയിലൂടെ ജനങ്ങൾക്ക് വന്ന് ചേർന്നതെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button