കാഞ്ഞങ്ങാട്: മൂന്നു വാഹനങ്ങളുടെ ഉടമയാണ് റേഷന്‍ കാര്‍ഡില്‍ ജോസഫ്. സ്‌കോര്‍പ്പിയോ , ട്രക്ക് പിക്ക്അപ്പ് വാന്‍ തുടങ്ങിയവയാണ് വാഹനങ്ങള്‍ . ഇന്നേ വരെ താന്‍ സ്‌കോര്‍പ്പിയോ കാറില്‍ കയറിയിട്ടില്ലെന്നു ജോസഫ് പറയുന്നു. എങ്ങനെയാണ് സാധാരണക്കാരനായ താന്‍ റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിച്ചത് എന്നു ഈ പാവത്തിനു അറിയില്ല. തനിക്ക് ഇനി റേഷന്‍ കടയില്‍ നിന്ന് ഇനി സൗജന്യ നിരക്കിലുള്ള റേഷന്‍ കിട്ടില്ല എന്ന വിവരം അറിഞ്ഞതോടെയാണ് സംഭവം ജോസഫിനു പിടികിട്ടിയത്.
ബിരിക്കുളം കാര്യംകുടല്‍ ആലക്കല്‍വീട്ടിലെ ജോസഫ് കാര്‍പെന്ററാണ്. ഭാര്യ മേരി ജോസഫിന്റെ പേരിലാണ് റേഷന്‍ കാര്‍ഡ്. ഈ കാര്‍ഡിലെ മേല്‍വിലാസം ശരിയാണ്. പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ മകന്‍ പ്രിന്‍സ് ജോസഫ് ജോലിക്കു ഒന്നും പോകുന്നില്ല.
റേഷന്‍ കടക്കാരനും വിവരം അറിഞ്ഞ് ഞെട്ടി. ഇതു എങ്ങനെ സംഭവിച്ചുവെന്നു അദ്ദേഹത്തിനും അറിയില്ല. കാഞ്ഞങ്ങാട് ആര്‍ടി ഓഫീസ് അധികൃതര്‍ ഇത്തരം പട്ടിക തങ്ങള്‍ നല്‍കിയില്ലെന്നു അറിയിച്ചിട്ടുണ്ട്. ആര്‍ടിഒ രേഖകളില്‍ പനത്തടി സ്വദേശി ജോസഫിന്റെയും കോടോംബേളൂര്‍ നായിക്കയം സ്വദേശി പ്രിന്‍സ് ജോസഫിന്റെയും പേരിലുള്ള വാഹനങ്ങളാണ് ജോസഫിന്റെ റേഷന്‍ കാര്‍ഡില്‍ ഇടംപിടിച്ചത്.
Post Your Comments