അഹമദാബാദ്: ഗുജറാത്തിലെ നാല് നിയോജക മണ്ഡലങ്ങളിലെ ആറ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ ഉള്‍പെട്ട അഹമദാബാദ്, വഡോദര, ബനസ്കന്ത ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ദലിത് നേതാവ് ജിഗ്നേഷ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ രണ്ടു ബൂത്തുകളും ഇതില്‍ ഉള്പടുന്നു. സാങ്കേതിക കാരണങ്ങളാലാണ് റീപോളിങ്ങ് നടത്തുന്നതെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. എന്നാല്‍ ഇവിടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
വിസ്നഗര്‍, ബെച്ചറാജി, മൊദാസ, സാല്‍വി, വത്വ, വെജല്‍പൂര്‍, സന്‍ഖേദ, ജമാല്പൂര്ഖാദിയ, പിലുദ്ര, കടോസന്‍ എന്നീ പത്ത് സ്ഥലങ്ങളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുമെന്ന് കമ്മീഷന് അറിയിച്ചു. പരീക്ഷണ പോളിങ്ങില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ യന്ത്രങ്ങളില്‍ നിന്നു മാറ്റിയിട്ടില്ലെന്ന പരാതിയെ തുടര്‍ന്നാണിത്.
Post Your Comments