കോട്ടയം: കെ.എം. മാണിക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെ.എം. മാണിയുടെ പാർട്ടിയെ ഇടതു മുന്നണിയിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തിന്റെ നില ഭദ്രമാണെന്നും പന്ന്യൻ രവീന്ദ്ര പറഞ്ഞു. മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മാണിയുടെ എൽഡിഎഫ് പ്രവേശനനീക്കത്തിൽ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments