ഇന്നത്തെ കാലത്ത് എല്ലാവരുടേയും ഒരു പേടി സ്വപ്നം തന്നെയാണ് ചാടിയ വയറും അമിത കൊഴുപ്പും എല്ലാം. പ്രത്യേകിച്ച് സ്ത്രീകളുടെ പേടിസ്വപ്നമാണ് വയർ ചാടുന്നത്. വയർ ചാടാതിരിക്കാനും, ചാടിയ വയർ ഇല്ലാതാക്കാനും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
സ്ലിംബ്യൂട്ടി ആവുക എന്നതാണ് ഇന്നത്തെ കാലത്തെ സ്ത്രീ സൌന്ദര്യസങ്കല്പം. അതിന് അരക്കെട്ട് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. അരക്കെട്ടിന്റെ അളവ് പെണ്ണുങ്ങളുടെ സൌന്ദര്യത്തെ നിശ്ചയിക്കുന്ന പ്രധാന അളവ് കോലാണ്. ചാടിക്കിടക്കുന്ന വയര് ശരീരത്തിന്റെ ആകാരഭംഗിയെ നഷ്ടപ്പെടുത്തുന്നതാണ്.
ഒതുങ്ങിയ വയർ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. പക്ഷെ പലരിലും കൊഴുപ്പ് കൂടുതലായി അടിയുൻപോൾ വയർ മുന്നിലേക്ക് ചാടി വരും. ഇതൊരു സൌന്ദര്യപ്രശ്നം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനുതന്നെ ദോഷകരമാണ്. നമ്മുടെ ശരീരത്തിൽ കൊഴുപ്പ് രണ്ടു തരത്തിൽ അടിഞ്ഞുകൂടുന്നു.
ചർമ്മത്തിനു താഴെ – സാധാരണനിലയിലുള്ള കൊഴുപ്പ് സംഭരണമാണ് സബ്ക്യൂട്ടേനിയസ് ഫാറ്റ്. ഇത് പ്രധാനമായും വയർ, തുടകൾ, നിതംബം എന്നിവിടങ്ങളിലെ കൊഴുപ്പ് ചർമ്മത്തിനടിയിലുള്ളതാണ്.
ശരീരത്തിനകത്ത് – വിസൽ ഫാറ്റ് എന്നറിയപ്പെടുന്ന ഈ ഫാറ്റ് പ്രധാനമായും നെഞ്ച്, ശ്വാസകോശം, കരൾ, ദഹനേന്ദ്രിയം എന്നീ അവയവങ്ങൾക്കു ചുറ്റുമാണ് കാണപ്പെടുന്നത്. ശരീരത്തിനകത്തുള്ള വിസൽ ഫാറ്റ് പുറമെനിന്നു നോക്കിയാൽ കാണാൻ പറ്റില്ല. പുറമെ കാണുന്ന കൊഴുപ്പിനേക്കാളും അപകടകാരി ഉള്ളിൽ മറഞ്ഞുകിടക്കുന്ന കൊഴുപ്പാണ്.
വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഡിപ്പോസൈറ്റുകളിലാണ് നിറയുന്നത്. പരിധിയിൽ കൂടുതലാകുൻപോൾ ഇവയുടെ സ്വാഭാവം മാറും. കൊഴുപ്പ് കോശങ്ങൾ ഒരു അവയവം പോലെ പ്രവർത്തിച്ച് പല ഹോർമോണുകളും രാസവസ്തുക്കളും ഉല്പാദിപ്പിക്കും. ഇത് ശരീരത്തിന് ദോഷമാണ്. അരക്കെട്ടിന്റെ അളവ് 90 സെന്റി മീറ്ററിൽ കൂടുതലാണെങ്കിൽ കൊഴുപ്പ് കൂടുതലായി അടിയുന്നു എന്നാണ് നാം മനസിലാക്കേണ്ടത്.
അടിവസ്ത്രത്തിന്റെ അളവ് 90 സെ.മീറ്ററിൽ കൂടുതലുണ്ടെങ്കിൽ ഓർക്കുക – നിങ്ങളുടെ തടി കുറയ്ക്കേണ്ട സമയമായി.
ജനിതകപരമായ കാര്യങ്ങളാല് അമിതഭാരം ഉണ്ടായേക്കാം, തെറ്റായ രീതിയിലുള്ള ഭക്ഷണശീലങ്ങളാല് ഇതുണ്ടായേക്കാം.കൊഴുപ്പുള്ള ആഹാരങ്ങള് കഴിക്കുകയും ശരീരം ഇളകാതെയിരിക്കുകുയും ചെയ്യുകയാണെങ്കില് ശരീരത്തില് കൊഴുപ്പടിയുകയും കുടവയറായി അത് രൂപപ്പെടുകയും ചെയ്യുന്നു. വയര്‍ ചാടുന്നത് തടയാനുള്ള 10 വഴികള്.
1 ദൃഢനിശ്ചയം ചെയ്യുക
ഇത് ഒരു ദിവസം കൊണ്ടോ, ഒരാഴ്ച കൊണ്ടോ നീക്കണമെന്ന് വിചാരിച്ചാല് നടക്കില്ല. ആദ്യമായി ഉറച്ച ഒരു തീരുമാനം എടുക്കുക. ജീവിതരീതികള് മാറ്റിയെടുക്കുക. നല്ലശീലങ്ങളിലൂടെ, നല്ല ചിട്ടകളിലൂടെ വയറ്റില് അടിഞ്ഞുകൂടിക്കിടക്കുന്ന കൊഴുപ്പിനെ കളയാനാകും.
2.വ്യായാമം ശീലമാക്കുക
വ്യായാമത്തിലൂടെ അമിതമായ കലോറി ചെലവഴിക്കാനും കൊഴുപ്പിനെ കത്തിച്ചുകളയാനും സാധിക്കുന്നു. നടത്തം, ശ്വസനവ്യായാമങ്ങള്, ജോഗിങ്ങ്, ഓട്ടാം, സൈക്ളിംങ്ങ്, നീന്തല്, സ്ക്വാറ്റ് എന്നിവയും നല്ലതാണ്. വയറിലെ കൊഴുപ്പ് കളയാന് വളരെ നല്ലതാണ് ആബ് ക്രഞ്ചസ്.
ഉറച്ച പ്രതലത്തില്‍ മലര്‍ന്ന് കിടന്നു പാദം തറയില്‍ ഉറപ്പിച്ച് മുട്ട് മടക്കിവെക്കുക. കിടന്നിടത്തു നിന്നു തല മുകളിലേക്ക് സാവധാനം ഉയര്‍ത്താന്‍ ശ്രമിക്കുക. ഇതിനുശേഷം മുതുകുവരെ വളച്ച് ഉയര്‍ന്ന് വരാന്‍ ശ്രമിക്കാം. അല്പ്പസമയം ഉയര്‍ന്നു നിന്ന ശേഷം പതുക്കെ താഴ്ന്നു വരിക.
3. നല്ല ഭക്ഷണവും ധാരാളം വെള്ളവും കുടിക്കുക
പട്ടിണികിടന്ന് തടി കുറയ്ക്കാന്‍ നോക്കിയാല്‍ തടി കുറയുകയുമില്ല, ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. പോഷകപ്രദമായ ആഹാരം ആവശ്യത്തിന് മാത്രം കഴിച്ച് വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുക.
ഭക്ഷണത്തില് തവിടുകളയാത്ത അരി, ഗോതമ്പ്, റാഗി , പഴങ്ങള്, പച്ചക്കറി, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തണം. നിത്യവും 10 ഗ്ളാസ് വെള്ളം കുടിക്കണം. ഭക്ഷണത്തിനു മുമ്പ് ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് വിശപ്പു കുറയ്ക്കും.
4. കലോറി കണക്കാക്കുക
ഓഫീസ് ജോലി ചെയ്യുന്ന ഒരു സ്ത്രീയ്ക്ക് 1850 കലോറി ഊര്ജ്ജം മതിയാകും. ഇതുകിട്ടാന് ഒരുപാട് ആഹാരം കഴിക്കേണ്ട ആവശ്യമില്ല. ഇടനേരത്ത് ഫ്രൂട്ട്സ് ആണ് നല്ലത്. രാത്രിയില് വാരിവലിച്ചുതിന്നരുത്.
5. സംസ്ക്കരിച്ച ഭക്ഷണവും മധുരപാനീയങ്ങളും ഒഴിവാക്കുക
മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങള് കഴിവതും ഒഴിവാക്കം ബേക്കറി പലഹാരങ്ങള്, ഫാസ്റ്റ്ഫുഡുകള് എന്നിവ ഒഴിവാക്കുക. കോള പോലുള്ള സോഫ്റ്റ് ഡ്രിങ്കുകള് ഒഴിവാക്കുക.
6. ടി. വി കാണുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുക
ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ട് ടി.വി കാണുന്നത് ഒഴിവാക്കുക. ഇത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കും.
7. ടെൻഷന് കുറച്ച് യോഗ ശീലിക്കുക
ടെൻഷന് കൂടുമ്പോൾ ഭക്ഷണം ധാരാളമായി കഴിക്കുന്ന പ്രവണതയുണ്ടാകും. ടെൻഷന് മാറ്റാന് വിശ്രാന്തി മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഉറക്കം ടെൻഷൻ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ദിവസവും 6-8 മണിക്കൂർ ഉറങ്ങണം. യോഗ ശീലമാക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.
Post Your Comments