അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഇപ്പോള്‍ ദേശീയ ടീമിനു പുറത്താണ്. ടീമിലേക്ക് തിരിച്ചു വരാനായി ശ്രമിക്കുന്ന താരം നടത്തിയ പ്രകടനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. യുവിക്കു പിന്നാലെ ജഡേജയും ഒരോവറിലെ ആറ് പന്തിലും സിക്‌സ് നേടിയാണ് താരം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൌണ്ടില്‍ നടന്ന ഇന്റര്‍-ഡിസ്ട്രിക്റ്റ് ട്വന്റി20 ടൂര്‍ണമെന്റിലാണ് രവീന്ദ്ര ജഡേജയുടെ മാസ്മരിക പ്രകടനം. 154 റണ്‍സ് മത്സരത്തില്‍ താരം നേടി. ഇതിനു വേണ്ടി വന്നത് കേവലം 69 പന്തുകള്‍ മാത്രമായിരുന്നു.
മത്സരത്തിലെ പതിനഞ്ചാം ഓവറില്‍ നിലാം വംജയാണ് രവീന്ദ്ര ജഡേജയുടെ ബാറ്റിന്റെ ശൗര്യം അറിഞ്ഞത്. ജാംനഗര്‍ ജില്ലക്കു വേണ്ടിയാണ് താരം കളത്തില്‍ ഇറങ്ങിയത്,.
Post Your Comments