ജയ്പൂർ: ഇന്ത്യക്കാനായ ബോളർ റൺസൊന്നും വഴങ്ങാതെ 10 വിക്കറ്റ് വീഴ്ത്തി. അതും ട്വന്റി20യിൽ. രാജസ്ഥാനിൽനിന്നുള്ള ഇടംകൈയ്യൻ പേസർ അക്ഷയ് ചൗധരിയാണ് മികച്ച പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. പ്രാദേശിക മത്സരത്തിലാണ് അക്ഷയുടെ അസാധാരണ ബൗളിംഗ് പ്രകടനം. നാല് ഓവറാണ് മത്സരത്തിൽ അക്ഷയ് എറിഞ്ഞത്. ബവർ സിങ് ടൂർണമെന്റിൽ ദിശ ക്രിക്കറ്റ് അക്കാദമിയുടെ താരമായ അക്ഷയുടെ പ്രകടനം ഇതിനകം നിരവധി പേരുടെ പ്രശംസയ്ക്കു കാരണമായി. പേൾ അക്കാദമിയിൽനിന്നുള്ള ടീമിലെ എല്ലാവരെയും അക്ഷയ് പുറത്താക്കി അമ്പരിപ്പിച്ചത്.
ആദ്യ മൂന്നു ഓവറുകളിൽ രണ്ടു വിക്കറ്റ് വീതം ആറു വിക്കറ്റ് അക്ഷയ് നേടി. അവസാന ഓവറിൽ നാലു വിക്കറ്റുകൾ കൂടി സ്വന്തമാക്കി. ഇതു ഹാട്രിക് അടക്കമായിരുന്നു.
Post Your Comments