രണ്ട് മാസത്തിലേറെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചത് പൊലീസില്‍ പരാതിപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. 40 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
ഏതാനും ദിവസം മുമ്പാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. പെണ്‍കുട്ടി മൂന്നംഗ സംഘത്തിനെതിരെ പീഡിപ്പിച്ചതിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടതില്‍ ക്ഷുഭിതരായ മൂന്നംഗ സംഘം കഴിഞ്ഞ ദിവസം പെണ്‍കുട്ടി തനിച്ചായ സമയത്ത് വീട്ടില്‍ എത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടി താമസിപ്പിച്ചതിന് സബ്ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ദേഹത്ത് കൂടെ മണ്ണെണ്ണയൊഴിച്ച സംഘം തീകൊളുത്തുകയായിരുന്നു. സംഘം ഉടന്‍ തന്നെ രക്ഷപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച് ചികില്‍സയിലുള്ള പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. പെണ്‍കുട്ടിക്ക് ഭാഗികമായി പൊള്ളലേറ്റതായും മൂന്നംഗ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഒ.പി സിങ് പറഞ്ഞു.
Post Your Comments