കൊല്ലം: നിയമങ്ങളെ വെറും നോക്കുകുത്തി ആക്കിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പറും(1800 425 7771) വെറുതെയാണ്. പൊതുജനത്തിന്റെ പരാതികള്‍ ചുമതലപ്പെട്ട വിഭാഗങ്ങള്‍ക്ക് അയക്കുന്നതോടെ, നടപടി അവസാനിക്കുന്നെന്നാണ് ആക്ഷേപമുയരുന്നത്. പരാതികള്‍ ചുമതലപ്പെട്ട ജില്ലാ, ഡിവിഷന് എന്‍ജിനീയര്‍മാര്‍ക്ക് ലഭിക്കുമെങ്കിലും ഉദ്യോഗസ്ഥര്‍ കൃത്യമായി സ്ഥലപരിശോധന നടത്തുകയോ പരാതിക്കാരനെ കേള്‍ക്കുകയോ കാണുകയോ ചെയ്യാറുമില്ല.
മാനദണ്ഡപ്രകാരം ഗുണനിലവാരത്തോടെയാണോ നിര്‍മാണമെന്ന് പരിശോധിക്കുക,വര്‍ക്ക് ഷെഡ്യൂള്‍,പ്ലാന്‍ ഷെഡ്യൂള്‍,ടെന്‍ഡര്‍,എസ്റ്റിമേറ്റ് തുടങ്ങിയവ പരിശോധിക്കുക,നിര്‍മാണ പ്രദേശത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുക എന്നിവ പൊതുജനങ്ങള്‍ക്ക് പലപ്പോഴും അസാധ്യവുമാണ്.
5.80-6 മീറ്റര്‍ വീതിയില്‍ നിര്‍മിക്കേണ്ട റോഡുകള്‍ക്ക് ഇരുവശത്തും കാല്‍നടയാത്രക്കാര്‍ക്ക് മതിയായ സുരക്ഷിതത്വം നല്‍കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും പലയിടത്തും ഇതു പാലിക്കാറില്ല. ടൈല്‍ പാകിയുള്ള നടപ്പാതയും നിര്‍മിക്കാറില്ല. 5.30-5.80 മീറ്ററില്‍ നിര്‍മിക്കുന്ന റോഡുകളില്‍ പലയിടത്തും ശരാശരി 5-5.30 മീറ്റര്‍ വീതിയാണുള്ളതെന്നാണ് ആക്ഷേപം.
ആവശ്യമായ റിപ്പോര്‍ട്ടോ നിര്‍ദേശങ്ങളോ, പദ്ധതികളോ,എസ്റ്റിമേറ്റുകളോ നല്‍കുകയോ, അടിയന്തിര പരാതി പരിഹാര നടപടികള്‍ സ്വീകരിക്കുകയോ ഇതുസംബന്ധിച്ച് തിരികെ ഈ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ അറിയിക്കുകയും ടെയ്യാറില്ല. ഹെല്പ്പ്ലൈന് വിഭാഗമാകട്ടെ, വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഓരോരൊ ന്യായങ്ങള്‍ പറഞ്ഞ് വിഷയത്തില്‍ നി്ന്നും ഒഴിഞ്ഞുമാറുകയാണ് പതിവ്. പൊതുമരാമത്തിന്റെ അവഗണന മൂലം സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ വ്യാപകമായ തട്ടിപ്പുകളുള്ളതായി പരാതി ഉയര്‍ന്നിട്ടും പലരും ഹെല്‍പ്പ് ലൈനിനെ ആശ്രയിക്കാന്‍ മടിക്കുകയാണ്.
Post Your Comments