Latest NewsIndiaNews

ബിജെപി എന്ന അക്രമത്തിന്‍റെ തീ ഒരിക്കല്‍ പടര്‍ന്നാല്‍ കെടുത്താനാവില്ലെന്ന് രാഹുൽ ഗാന്ധി

ഡൽഹി : ഇന്ത്യയുടെ ചരിത്രത്തെയും, വർത്തമാനത്തെയും, ഭാവിയെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത രാഹുൽ, രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് നയിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വിമർശിച്ചു. ഈ രാജ്യത്തിലും ഇവിടുത്തെ ജനങ്ങളിലുമുള്ള വിശ്വാസമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും രാഹുൽ
വ്യക്തമാക്കി.

ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് രാഷ്ട്രീയം. എന്നാല്‍ ഇന്ന് രാഷ്ട്രീയമെന്നാല്‍ ജനങ്ങളെ ഉദ്ധരിക്കുകയല്ല, മറിച്ച്‌ അടിച്ചമര്‍ത്താനാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് രാഹുല്‍ പറഞ്ഞു നമ്മളില്‍ പലര്‍ക്കും സമകാലിക രാഷ്ട്രീയത്തില്‍ മോഹവിമുക്തി വന്നു കഴിഞ്ഞു. ദയയോ സത്യമോ ഇല്ലാത്തതാണ് ഇന്നത്തെ രാഷ്ട്രീയം. കോണ്‍ഗ്രസ് ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് നയിക്കുകയാണെന്നും മാത്രമല്ല ബിജെപി എന്ന അക്രമത്തിന്‍റെ തീ ഒരിക്കല്‍ പടര്‍ന്നാല്‍ കെടുത്താനാവില്ലെന്നും രാഹുൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button