മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കൽ സിനിമകളുടെ എണ്ണമെടുത്താൽ അതിൽ മുന്നിൽ തന്നെ ഉണ്ടാകും ഭദ്രന്‍ ഒരുക്കിയ സ്ഫടികം. ക്ലാസിക് മാത്രം മാസ് ചിത്രം കൂടിയാണ് മോഹന്‍ലാലിന്റെ ആടുതോമ. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല സിനിമാ പ്രേമികള്‍ എല്ലാവരും ആടുതോമയെയും ചാക്കോ മാഷിനെയും ഇന്നും സ്നേഹിക്കുന്നു. ഉര്‍വശി, നെടുമുടി വേണു, എന്‍ എഫ് വര്‍ഗ്ഗീസ്, ലളിത, സ്ഫടികം ജോര്‍ജ്ജ് തുടങ്ങി നിരവധി താരങ്ങള്‍ അണി നിരന്ന ഈ ചിത്രം ഒരു ചട്ടമ്പിയുടെ ജീവിതമല്ല; മറിച്ച് ഒരു അച്ഛന്റെയും മകന്റെയും തിരിച്ചറിവിന്റെയും ഏറ്റുപറച്ചിലിന്റെയും കഥയാണ് ആവിഷ്കരിച്ചത്.
തന്നെ മനസിലാക്കാത്ത അച്ഛന്റെ ഷര്‍ട്ടിന്റെ കൈവെട്ടിയും അനിയത്തിയോട് അപമാര്യാദയോടെ പെരുമാറിയ പോലീസുകാരന് പണികൊടുത്തും ഗേറ്റ് അടച്ചു പൂട്ടി ജഡ്ജിക്ക് സമയത്തിന്റെ വില മനസിലാക്കി കൊടുക്കുകയും ചെയ്ത സ്നേഹ നിധിയും ചട്ടമ്പിയുമായ ആടുതോമ. രൂപത്തിലും ഭാവത്തിലും ആടുതോമയെ വെല്ലാന്‍ ആടുതോമ മാത്രം. കുറിച്ച് വച്ച സംഭക്ഷണങ്ങളുടെ ശക്തിയാണ് സ്ഫടികമെന്ന ചിത്രത്തെ പൂർണ്ണ ശോഭയോടെ ഇന്നും തെളിഞ്ഞ് നിൽക്കുന്നതിനാധാരം.
പല മാസ് ചിത്രങ്ങളും വന്നു പോയ്. എന്നാല്‍ അവയ്ക്കൊന്നും ഇല്ലാത്ത ഒരു പ്രത്യേകത ഈ ചിത്രത്തിനുണ്ട്. അതാണ് തിരക്കഥയുടെ കെട്ടുറപ്പ്. കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിലെ ആശയം സമൂഹത്തിന്റെ നേരെയുള്ള ഒരു കണ്ണാടിയായി നില്‍ക്കുന്നു. സ്ഫടികം എന്നതിന്റെ മറ്റൊരു അർത്ഥം.
Post Your Comments