ജക്കാർത്ത: ശക്തമായ ഭൂചലനം. ഒട്ടേറെ നാശനഷ്ടമാണ് ഇന്തൊനീഷ്യയിലെ ജാവ തീരത്ത് രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഉണ്ടായത്. ആളപായമുണ്ടെന്നു റിപ്പോർട്ടുകളുണ്ട്, പക്ഷെ വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല.
സൂനാമി മുന്നറിയിപ്പു ചിലയിടങ്ങളിൽ നൽകിയിട്ടുണ്ട്. 6.5 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ജാവയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Post Your Comments