ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഭൂചലനം 30 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനത്തില്‍ ടാസിക്മലായ, പന്‍ഗാംദരന്‍, സിയാമിസ് പ്രദേശങ്ങളിലാണ് ഭൂചലനം കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 40 വീടുകള്‍ പൂര്‍ണമായും 65 കെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ന്നു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഭീഷണി ഉയര്‍ന്ന തീരപ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയിരുന്നെങ്കിലും പിന്നീട് സ്ഥലത്ത് തിരിച്ചെത്തി.
Post Your Comments