Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife Style

പ്രസവ സമയത്ത് ഡോക്ടര്‍മാര്‍ സ്ത്രീകളോട് പറയാത്ത രഹസ്യം

ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ധാരാളം ഉപദേശങ്ങളും പല തരത്തിലുള്ള കാര്യങ്ങളും പറയുന്നു. എന്നാല്‍ ഇത്തരം ഉപദേശങ്ങളെക്കാള്‍ ഉപരി പല തരത്തിലാണ് ഇതെല്ലാം ഗര്‍ഭിണികളെ ബാധിക്കുന്നത് എന്നതാണ് സത്യം.

എന്നാല്‍ ഗര്‍ഭിണികളോട് ഡോക്ടര്‍മാര്‍ പോലും പറയാത്ത കാര്യങ്ങള്‍ ഉണ്ട്. പ്രസവിക്കുമ്പോള്‍ ലേബര്‍ റൂമില്‍ വെച്ച് ഡോക്ടര്‍മാര്‍ പോലും പറയാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങളെപ്പറ്റി കൃത്യമായ അറിവുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാം.

പ്രസവത്തിനു മുന്‍പ് ഒരിക്കലും കുഞ്ഞിന് പാല്‍ കൊടുക്കുന്നതിനെപ്പറ്റി അമ്മമാര്‍ ചിന്തിക്കുകയില്ല. എന്നാല്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പല ബുദ്ധിമുട്ടുകളും അമ്മമാര്‍ അനുഭവിക്കേണ്ടി വരും. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ പോലും ഒന്നും പറയാറില്ല എന്നതാണ് സത്യം.കൂടുതല്‍ പറക്കും അറിയാത്ത ഈ സംഭവം വായിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും ഷയര്‍ ചെയ്യുക. ഒരു പുരുഷന്‍ എന്നാ നിലയ്ക്ക് നമ്മള്‍ ഓരോര്‍തരും ഇത് അറിഞ്ഞിരിക്കേണ്ടതാണ് .

സ്‌ട്രെച്ച് മാര്‍ക്‌സ് കൊണ്ട് പല വിധത്തില്‍ ബുദ്ധിമുട്ടുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ പ്രസവശേഷം ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ വയറില്‍ ക്രീമോ എണ്ണയോ തടവുന്നത് നല്ലതാണ്.

പ്രസവം അടുക്കുമ്പോള്‍ വാട്ടര്‍ ബ്രേക്കിംഗ് ഉണ്ടായിരിക്കും. എന്നാല്‍ ഇത് സിനിമകളില്‍ കാണപ്പെടുന്നതു പോലെയായിരിക്കില്ല. പിരിയഡ്‌സ് പോലെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ വാട്ടര്‍ ബ്രേക്ക്. എന്നാല്‍ പിന്നീട് ഇതിന്റെ അളവ് ചെറിയ രീതിയില്‍ വര്‍ദ്ധിച്ചു വരും.

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നതാണ് മറ്റൊന്ന്. ഇത് ഇന്‍ഫെക്ഷന്‍ വരാനുള്ള സാധ്യത കുറക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ പൊസിഷന്‍ കൃത്യമായി അറിയാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും ഡോക്ടര്‍മാര്‍ പോലും ഗര്‍ഭിണികളോട് പറയില്ല എന്നതാണ് സത്യം.

പ്രസവത്തിനു മുന്നേയാണ് ഡോക്ടര്‍മാര്‍ എനിമ നല്‍കുന്നത്. വയറ് ക്ലീന്‍ ആവാനാണ് ഇത് സഹായിക്കുന്നത്. ഇത് നിങ്ങളുടെ കുടല്‍ വൃത്തിയാക്കുന്നു. ഒരിക്കലും ഡെലിവറി ടേബിളില്‍ വെച്ച് എനിമ നല്‍കില്ല.
പ്രസവത്തിനു തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കാന്‍ ഒരിക്കലും ഡോക്ടര്‍മാര്‍ സമ്മതിക്കില്ല. കാരണം ഇത് പലപ്പോഴും പ്രസവം ബുദ്ധിമുട്ടുള്ളതാകാന്‍ കാരണമാകുന്നു.

പ്രസവശേഷം ആര്‍ത്തവത്തിന് അല്‍പ ദിവസം അവധി നല്‍കാം. എന്നാല്‍ പ്രസവം കഴിഞ്ഞാലും ആര്‍ത്തവം പോലെ ഇല്ലെങ്കിലും രക്തസ്രാവം ഉണ്ടാവുന്നു. ഇത് പലപ്പോഴും നിങ്ങള്‍ മുലയൂട്ടുന്നതിനനുസരിച്ചായിരിക്കും ഉണ്ടാവുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button