
ഇടുക്കി: മദ്യപിക്കുവാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മാവൻ മരുമകനെ കൊലപ്പെടുത്തി. അടിമാലി ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്. ശശിയുടെ മാതാവിന്റെ സഹോദരനുമായ രാജൻ രാമനാണ് പ്രതി.മദ്യം വാങ്ങാനുള്ള തുകയുടെ വിഹിതത്തെ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു കൊലപാതകം നടന്നത്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments