Latest NewsNewsIndiaUncategorized

2000 രൂപവരെയുള്ള ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് ഫീസ് ഒഴിവാക്കും: കേന്ദ്രം

ന്യൂഡല്‍ഹി: രണ്ടായിരം രൂപവരെയുള്ള ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് ഫീസ് ഒഴിവാക്കാനുള്ള തീരുമാനവുമായി കേന്ദ്രം. രണ്ടായിരം രൂപ വരെയുള്ള ഡെബിറ്റ് കാര്‍ഡ്/ ഭീം യുപിഐ/ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പണമിടപാടുകളുടെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിനു (എംഡിആര്‍) സബ്‌സിഡി അനുവദിക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈ തീരുമാനം ബാധകമല്ല. ജനുവരി ഒന്ന് മുതലായിരിക്കും ഈ ആനുകൂല്യം നിലവില്‍ വരിക.ശേഷം രണ്ട് വര്‍ഷത്തേക്ക് ഈ ആനുകൂല്യം നിലനില്‍ക്കുകയും ചെയ്യും. ഉപഭോക്താക്കളില്‍ നിന്നു കച്ചവടക്കാര്‍ എംഡിആര്‍ നിരക്കായി അധിക തുക ഈടാക്കുന്നത് ഒഴിവാക്കി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button