ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മഹര്‍ റെജിമെന്റല്‍ കേന്ദ്രത്തിൽ പരിശീലനത്തിനിടെ അച്ചടക്കം ലംഘിച്ചതിന് കനത്ത ശിക്ഷയാണ് നൽകിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശീലനത്തിനിടെ നിയമം ലംഘിച്ചതിന് ചില പരിശീലനകേന്ദ്രങ്ങളില്‍ ട്രെയിനികളുടെ ഫോണുകള്‍ നശിപ്പിച്ചു.
ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം വാര്‍ത്ത പുറത്തുവിട്ടത് ചൈനീസ് മാധ്യമമാണ്. ഇത്തരത്തില്‍ ഏതാണ്ട് 50തോളം പരിശീലകരുടെ ഫോണുകളാണ് നശിപ്പക്കപ്പെട്ടതെന്ന് മാധ്യമത്തില്‍ പറയുന്നു. കല്ലുകള്‍ ഉപയോഗിച്ച് ഫോണുകള്‍ തല്ലിപ്പൊട്ടിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
അച്ചടക്കത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടത് 10 മുതല്‍ 12 മാസം വരെ പരിശീലനം നടത്തിയിരുന്ന ട്രെയിനികളുടെ മൊബൈല്‍ ഫോണുകളാണ്. ഇത് 2015 സെപ്തംബറില്‍ നടന്നുവെന്ന് ആരോപിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. സൈന്യത്തില്‍ അച്ചടക്കം അവിഭാജ്യമായ ഘടകമാണെന്ന് ആദ്യം താക്കീത് നല്‍കും ഇത് അനുസരിച്ചില്ലെങ്കിലാണ് ശിക്ഷയിലേക്ക് കടക്കുന്നതെന്നും മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Post Your Comments