അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരെ റിലയന്‍സ് ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 5000 കോടി രൂപ (780 മില്ല്യണ്‍ ഡോളര്‍) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റിലയന്‍സ് ഗ്രൂപ്പിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നതാണ് സിംഗ്വിക്കെതിരായ റിലയന്‍സ് ആരോപണം.
മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചു.വന്‍കിട കന്പനികള്‍ വായ്പയെടുത്ത 1.88 ലക്ഷം കോടി രൂപ സര്‍ക്കാര്‍ എഴുതിത്തള്ളിയെന്നും ഇതില്‍ മൂന്നെണ്ണം ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിലയന്‍സ്, അദാനി, എസാര്‍ എന്നിവയാണെന്നുമാണ് സിംഗ്വി നവംബര്‍ 30ന് നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചത്. ഈ കന്പനികള്‍ മൂന്നുലക്ഷം കോടി രൂപ ബാങ്കുകളിലേക്കു തിരിച്ചടയ്ക്കാനുണ്ടെന്നും സിംഗ്വി ആരോപിച്ചിരുന്നു.
Post Your Comments