Latest NewsKeralaNews

വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

 

മുള്ളേരിയ: വിവാഹം നിശ്ചയിച്ച 19 കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ-മോഹിനി ദമ്പതികളുടെ മകള്‍ ധന്യയേയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ധന്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം ധന്യയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇതു രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

അതിനിടയില്‍ മുള്ളേരിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ധന്യ പഠിക്കാന്‍ പോകുന്നതിനെ വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ മനം നൊന്താണു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നു പറയുന്നു. ഇന്നലെ വൈകിട്ടാണു വീടിനു സമീപത്തെ കിണറിന്റെ കയറില്‍ കഴുത്തു മുറുക്കിയ ശേഷം കിണറിലേയ്ക്കു ചാടിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button