Latest NewsNewsInternational

ഒരു ദിവസം പെട്ടെന്ന് വായിക്കാൻ ഉള്ള ശേഷി നഷ്ടപ്പെട്ടാൽ അതും മസ്തിഷ്കാഘാതം ആയിരിക്കാം : ചില ന്യൂറോ അറിവുകൾ

പലർക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ജോസഫ് ജൂള്‍സ് ജെറൈന്‍ (Joseph Jules Dejerine) എന്ന ഫ്രഞ്ച് ന്യൂറോളജിസ്റ്റ് പറയുന്ന തന്റെ അനുഭവം ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ രോഗി ജോലിയില്‍നിന്നും വിരമിച്ച, അത്യാവശ്യം പുസ്തകങ്ങളെല്ലാം വായിക്കുന്ന ഒരാളാണ്. എന്നാല്‍ ഒരു ദിവസം രാവിലെ എഴുന്നേറ്റ് നോക്കുമ്ബോള്‍ അദ്ദേഹത്തിന് ഒന്നും വായിക്കാന്‍ പറ്റുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് വലതു കൈയില്‍ ചെറിയൊരു തരിപ്പും ബലക്കുറവും അനുഭവപ്പെട്ടതായി അയാളോര്‍ക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ആ പ്രശ്നമില്ല. കൂടാതെ വസ്തുക്കളും മുഖങ്ങളും ചിത്രങ്ങളും അക്കങ്ങളും വരെ കാണാനും മനസ്സിലാക്കാനും പറ്റുന്നുണ്ട്. എഴുതാന്‍ കഴിയും. സംസാരിക്കാന്‍ പറ്റും.

പക്ഷേ അക്ഷരങ്ങള്‍ തിരിച്ചറിയാനും വായിക്കാനും പറ്റുന്നില്ല.വളരെ വിദഗ്ധമായ പരിശോധനകളിലൂടെ അദ്ദേഹത്തിന് ഒരു സ്ട്രോക്ക് വന്നതാണ് എന്ന് ഡോക്ടർക്ക് മനസ്സിലായി. തലച്ചോറിന്റെ ഇടതുഭാഗത്ത് പിറകിലായുള്ള ഭാഗങ്ങളില്‍ ഓസിപ്പിറ്റല്‍ ലോബിലും ടെമ്ബറല്‍ ലോബിന്റെ പുറകുവശത്തുമായിരുന്നു ഈ സ്ട്രോക്ക്കൊണ്ട് ക്ഷതം സംഭവിച്ചിരുന്നത് എന്ന് രോഗിയുടെ മരണത്തിനുശേഷം നടത്തിയ പോസ്റ്റ് മോർട്ടം പരിശോധനയില്‍ ജറൈന്‍ തന്നെ പിന്നീട് കണ്ടെത്തി.

ശുദ്ധപദാന്ധത (Pure Alexia) എന്ന് പറയുന്ന ഒരവസ്ഥയായിരുന്നു അയാൾക്ക്.തലച്ചോറിന്റെ ഒരു സവിശേഷ ഭാഗത്ത് ക്ഷതം വരുമ്പോള്‍ വായനശേഷി മാത്രം നഷ്ടപ്പെടുന്ന ഒരവസ്ഥ. സ്വഭാവികമായും വായനശേഷികളുടെ മസ്തിഷ്കപരമായ ഉറവിടം തലച്ചോറിലെ ഈ ഭാഗമായിരിക്കുമെന്ന തിരിച്ചറിവ് ഇതോടെ ഗവേഷകർക്ക് ഉണ്ടാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button