സംസ്ഥാനത്ത് വീണ്ടും പേപ്പട്ടി ആക്രമണം; പത്തുപേര്‍ക്ക് പരിക്കേറ്റു

ഉപ്പള: സംസ്ഥാനത്ത് വീണ്ടും പേപ്പട്ടി ആക്രമണം. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള ചെറുഗോളിയിലും നയാബസാറിലുമാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. ഇവിടെ വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. നായശല്യം രൂക്ഷമായതോടെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കാല്‍നട യാത്രക്കാര്‍ക്കും വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു.

 

Share
Leave a Comment