Latest NewsNewsIndia

രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ജാമ്യമില്ല

ഗൂർഗാവ്: റയാൻ ഇന്റർനാഷണൽ സ്‌കൂളിൽ രണ്ടാം ക്ലാസുകാരൻ പ്രദ്യുമ്‌നൻ ഠാക്കൂറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്ലസ് വൺ വിദ്യാർത്ഥിക്ക് ജാമ്യമില്ല. അന്വേഷണം പുരേഗമിക്കുകയാമെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് അപേക്ഷ കോടതി തള്ളിയത്. അതേസമയം കൊലപാതകത്തിന്റെ യഥാർത്ഥ ഗൂഢാലോചന മറച്ചുവയ്‌ക്കാൻ തങ്ങളുടെ മകനെ കേസിൽ കുടുക്കിയതാണെന്നാണ് രക്ഷിതാക്കളുടെ വാദം.

കഴിഞ്ഞ സെപ്തംബർ 8നാണ് സ്കൂളിലെ ടോയ്ലറ്റിൽ പ്രദ്യുമ്നൻ ഠാക്കൂറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രദ്യുമ്നന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button