Latest NewsIndiaNews

കത്തിയില്‍ നിന്ന് വിരലടയാളം മായ്ക്കുന്നതിനെക്കുറിച്ച് നെറ്റില്‍ സേര്‍ച്ച് ചെയ്തു കൂട്ടി കുറ്റവാളിക്കെതിരെ കൂടുതല്‍ തെളിവുകള്‍

ന്യുഡല്‍ഹി: കത്തിയില്‍ നിന്ന് വിരലടയാളം മായ്ക്കുന്നതിനെക്കുറിച്ച് നെറ്റില്‍ സേര്‍ച്ച് ചെയ്തു കൂട്ടി കുറ്റവാളിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുറ്റവാളി ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴ് വയസുകാരനെയാണ് കൊലപ്പെടുത്തിയത്. കുട്ടി ഇന്റര്‍നെറ്റില്‍ പല തരം വിഷങ്ങളെക്കുറിച്ച് സേര്‍ച്ച് ചെയ്തു. എപ്രകാരമാണ് ഉപയോഗിക്കുന്നത് എന്നു അറിയാനായിരുന്നു ഇത്. ഈ സേര്‍ച്ച് ഹിസ്റ്റി അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇതിനു പുറമയൊണ് കത്തിയില്‍ നിന്ന് വിരലടയാളം മായ്ക്കുന്നതിനെക്കുറിച്ച് നെറ്റില്‍ സേര്‍ച്ച് ചെയ്ത നോക്കിയത്.

സിബിഐ ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചു. കുട്ടി ഇതു നോക്കിയത് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലുമായിരുന്നു. കൃത്യം നടത്തിയ ശേഷം കത്തി കുട്ടി മനപൂര്‍വം ക്ലോസറ്റില്‍ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. റയാന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പ്രതി കഴിഞ്ഞ സെപ്റ്റംബര്‍ 8നാണ് ഇതേ സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്. സിബിഐ പറയുന്നത്‌ പരീക്ഷ മുടുക്കുന്നതിനു വേണ്ടിയാണ് പ്രതി ഈ ക്രൂരകൃത്യം നടത്തിയത് എന്നാണ്.

 

shortlink

Post Your Comments


Back to top button