Latest NewsKeralaNews

കഞ്ചാവ് വേട്ടയുടെ പേരില്‍ നിരപാരാധികള്‍ക്ക് പോലീസിന്റെ തെറി അഭിഷേകം

തിരുവനന്തപുരം•കഞ്ചാവ് വേട്ടയുടെ പേരില്‍ നിരപാരാധികള്‍ക്ക് നേരെ പോലീസ് തെറി അഭിഷേകം നടത്തുന്നതായി പരാതി. തിരുവനന്തപുരം പാറശാല പഞ്ചായത്തിൽ ചെറുവാരണം വാർഡിലാണ് സംഭവം. കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടിലെ നിരപരാധികളായ ആളുകളെ പോലീസ് ചീത്തവിളിക്കുകയും പിടച്ചുകൊണ്ടുപോയി പെറ്റി അടിക്കുന്നുവെന്നുമാണ് ആരോപണം.

പാറശാല എസ.ഐ ചെറുവാരണം വാർഡിലെ മുണ്ടപ്ലാവിളയില്‍ അവിടുത്തെ ജനങ്ങളെ ദിവസവും പോലീസ് ജീപ്പ് നടു റോഡിൽ നിർത്തി അവിടെ ബസ് കാത്തു നിൽക്കുന്ന ജനങ്ങളെയും,അവിടെ നിൽക്കുന്ന ജനങ്ങളെ ചീത്തവിളിക്കുകയും , വെറുതെ നടന്നുവരുന്ന ആളുകളെ പിടിച്ചോണ്ട് പോയി പെറ്റി കേസ് അടിച്ച് വിടുകയും ചെയ്യുന്നതായാണ് പരാതി. ബൈക്കിന് മുകളില്‍ ഇരുന്നവരെ വരെ പോലീസ് പിടിച്ചുകൊണ്ട് പോയതായും ആരോപണമുണ്ട്.

പോലീസ് നടപടിയ്ക്കെതിരെ പ്രതിഷേധിച്ച് ഒരുകൂട്ടം നാട്ടുകാര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഇവരെയും വെള്ളിയാഴ്ച വൈകി പോലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button