ന്യൂഡല്‍ഹി: മുസ്ളിം പുരുഷന്മാര്‍ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായത്തിനെതിരെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടാവും. ഭേദഗതി വരുത്തിയ കരടു ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്.
ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നതാണ് മുത്തലാഖ്. ബില്ല്പാര്ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ആഗസ്റ്റില്‍, സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.
Post Your Comments