ന്യൂഡല്‍ഹി: ഖുര്‍ആനില്‍ ചേര്‍ത്തുവച്ച സന്ദേശങ്ങള്‍ ജീവിതത്തില്‍ പിന്തുടരണമെന്ന് കശ്മീര്‍ വിദ്യാര്‍ത്ഥികളോട് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ മദ്രസാ വിദ്യാര്‍ത്ഥികളുമായി തന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. . ഖുര്‍ആന്‍ അക്രമത്തിന് വേണ്ടി പ്രചാരം നടത്തുന്നില്ലെന്നും സമാധാനത്തിന്റേയും ഒത്തൊരുമയുടേയും സന്ദേശം വിശുദ്ധ ഖുര്‍ആനില്‍ മനോഹരമായി വരച്ചുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
‘നിങ്ങളിൽ എത്ര പേര്‍ വിശുദ്ധ ഖുര്‍ആന്‍ വായിച്ചിട്ടുണ്ട്’ എന്ന് ചോദിച്ചാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംഭാഷണം ആരംഭിച്ചത്. ഒത്തൊരുമയും സമാധാനവും ആണ് അത് വിളംബരം ചെയ്യുന്നത്. വളരെ മനോഹരമായാണ് സമാധാന സന്ദേശം പറയുന്നത്. ഐസിസ് ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ ഖുര്‍ആനില്‍ എവിടെയും തന്നെ കാണാന്‍ കഴിയില്ലെന്നും ബിപിൻ റാവത് പറയുകയുണ്ടായി. ക്രിക്കറ്റും ഫുട്‌ബോളും പോലെയുളള കായിക ഇനങ്ങളില്‍ ശോഭിക്കണമെന്നും ഇതിലൂടെ ഭീകരവാദത്തിനെതിരെ നിലകൊളളണമെന്നും വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
Post Your Comments