ന്യൂയോര്‍ക്ക്: സൂര്യനും എട്ടു ഗ്രഹങ്ങളും അടങ്ങിയ പുതിയ സൗരയുഥത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കണ്ടെത്തി. കെപ്‌ളര്‍ 90 എന്ന നക്ഷത്രത്തെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളുടെ കൂട്ടത്തെയാണ് നാസ കണ്ടെത്തിയത്. ഏകദേശം 2,545 പ്രകാശ വര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പുതിയ ഗ്രഹങ്ങളിലൊന്നും ജീവന്റെ സാധ്യതയില്ലെന്നും നാസ പറഞ്ഞു. പുതുതായി കണ്ടെത്തിയ കെപ്‌ളര്‍ 90ഐ ഭൂമിക്ക് സമാനമായി പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രഹമാണ്. ഗ്രഹാന്വേഷണ കെപ്‌ളര്‍ ദൂരദര്‍ശിനി നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് നാസ ഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
Post Your Comments