Latest NewsKeralaNews

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു

കൊച്ചി: പ്രശസ്ത സിനിമാ താരം ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു. തൃശൂരില്‍ വെച്ചാണ് ഭാവനയും കന്നഡ നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഡിസംബര്‍ 22ന് ലളിതമായ ചടങ്ങിലാവും വിവാഹം നടക്കുക. വിവാഹ നിശ്ചയം ഈ വര്‍ഷം ആയിരുന്നു.

ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള  തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ നിഷേധിച്ച്‌ അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഇതിനുശേഷമാണ് വിവാഹം 22ന് നടക്കുമെന്ന തരത്തില്‍ ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്നും വിവാഹത്തോടെ അഭിനയജീവിതം തുടരുമെന്നാണ് ഭാവനയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button