Latest NewsNewsIndia

ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കേസില്‍ നിര്‍ണ്ണായക തെളിവായ പെണ്‍കുട്ടിയുടെ വാട്സ് ആപ്പ് സന്ദേശം ഇങ്ങനെ

ഭഗല്‍പുര: വീട്ടിനുള്ളിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബീഹാറിലെ ഭഗല്‍പുരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തില്‍ ഭര്‍ത്താവിനും പങ്കുണ്ടെന്നതിന് ലഭിച്ച കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഭര്‍ത്താവ് ദിനേശിനെ ചോദ്യം ചെയ്തു. ഇതില്‍ നിന്നും നേഹ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേഹ എന്ന പെണ്‍കുട്ടിയെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ചൊവാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായി മര്‍ദ്ധിച്ചതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും പാടുകളുണ്ടായിരുന്നു.

നേഹ സ്വന്തം വീട്ടുകാര്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളും ഇവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യ തെളിവായി. ഗര്‍ഭിണിയാകാതിരിക്കാന്‍ നേഹയ്ക്ക് ഓംലറ്റില്‍ ദിവസവും മരുന്ന് ചേര്‍ത്ത് നല്‍കുമായിരുന്നെന്നും ഇത് എല്ലാവരും ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച്‌ കഴിക്കുമായിരുന്നെന്നും നേഹ വീട്ടുകാര്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. മരുന്ന് കലര്‍ത്തിയ ഓംലെറ്റിന്റെ ചിത്രങ്ങളും നേഹ സഹോദരന് അയച്ചു കൊടുത്തിരുന്നു. ഈ തെളിവുകളുമായാണ് പൊലീസ് കുറ്റവാളികളെ കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ ദിനേശിനെ കൂടാതെ ഇയാളുടെ ചേട്ടനും ചേട്ടത്തിയമ്മയും അറസ്റ്റിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button