Latest NewsNewsIndia

പടയൊരുക്കം സമാപന വേദിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പടയൊരുക്കം സമാപന വേദിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി തന്നെയും പാര്‍ട്ടിയെയും എത്ര അധിക്ഷേപിച്ചാലും പ്രധാനമന്ത്രി സ്ഥാനത്തെ മാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. ദേശീയതലത്തില്‍ ഒരുമിച്ച് പോരാടുന്നില്ലെങ്കില്‍ അതിനര്‍ഥം ബി.ജെ.പിയെ സഹായിക്കുന്നുവെന്നാണ്. സി.പി.എം ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയാണോ പോരാടുന്നതെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെ അടിത്തറ ദുര്‍ബലവും ശബ്ദം പൊളളയുമാണ്. സ്വയം മാര്‍ക്കറ്റുചെയ്യാനും മസില്‍ പവര്‍ കാട്ടാനുമുളള സാമ്പത്തിക അടിത്തറ മാത്രമാണ് ബി.ജെ.പിക്കുളളത്. ഓഖി ദുരന്തം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സംസ്കാരം അതാണ്. പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ട് ലക്ഷം ജോലി നല്‍കുമെന്ന് മോദി പറഞ്ഞു, എന്നാല്‍ മൂന്നുവര്‍ഷത്തെ ഭരണം പിന്നിടുമ്പോള്‍ യുവാക്കള്‍ കടുത്ത തൊഴിലില്ലായ്മ നേരിടുകയാണ്. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ല. ഇതിനായി മതേതരകക്ഷികളുമായി ഒന്നിച്ചുനില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായിരുന്ന ബേബി ജോണിന്റെ ജന്‍മശദാബ്ദി സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ഗാന്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button