ന്യൂഡല്‍ഹി: കൊലപാതക കേസില്‍ അറസ്റ്റ് വാറണ്ട് രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രി ഒളിവില്‍. മധ്യപ്രദേശില്‍നിന്നുള്ള ബി ജെ പി നേതാവ് ലാല്‍ സിങ് ആര്യയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയത്. 2009ല്‍ എതിരാളിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഭിണ്ട് ജില്ലാ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഡിസംബര്‍ 19ന് ലാല്‍ സിങ്ങിനെ ഹാജരാക്കണം. അതിനു മുമ്ബ് അദ്ദേഹത്തെ പിടികൂടാന്‍ സാധിക്കുമെനന്ന് പ്രതീക്ഷിക്കുന്നതായും വസതിയില്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ മന്ത്രിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
മധ്യപ്രദേശാണ് ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്ത് ആദ്യമായി ഹാപ്പിനസ് മന്ത്രാലയം രൂപവത്കരിച്ചത്. ലാല്‍ സിങ് ആര്യയായിരുന്നു വകുപ്പു മന്ത്രി.
Post Your Comments