
ഗുജറാത്ത് : ഗുജറാത്തില്‍ 93 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം ആരംഭിയ്ക്കും. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍, വഡ്ഗാമില്‍ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി രാധന്‍പൂരില്‍ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. ശനിയാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നതിനു പിന്നാലെ രണ്ടാംഘട്ടത്തിലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച ഇരു പാര്‍ട്ടികളും കൊണ്ടുപിടിച്ച പ്രചരണമാണ് നടത്തിയത്.
പാക്കിസ്ഥാനെയും ജപ്പാനെയും കുറിച്ച് പറയാതെ ഗുജറാത്തിനെകുറിച്ച് ചര്‍ച്ചചെയ്യൂ എന്നായിരുന്നു രാഹുലിന്റെ മറുപടി. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് ഇത് അഭിമാന പോരാട്ടമാണ്. രാഹുല്‍ അധ്യക്ഷ പദവിയിലേക്കെത്തുന്നത് ഗുജറാത്ത് പിടിച്ചുകൊണ്ടാകണമെന്ന് കോണ്‍ഗ്രസും ആശിക്കുന്നു. അടുത്ത തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.
Post Your Comments