Latest NewsNews

സോഷ്യൽ മീഡിയയിൽ നിങ്ങൾ അയക്കുന്ന മെസേജുകൾ സുരക്ഷിതമാണോ? ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം

സോഷ്യൽ മീഡിയയിലെ ചാറ്റുകളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ചാറ്റുകള്‍ സുരക്ഷിതമാക്കാൻ ചില വഴികളുണ്ട്. ചില ആപ്പുകളില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടെങ്കിലും ഈ ഫീച്ചര്‍ ലഭ്യമല്ലാത്ത ആപ്പുകളും ഉണ്ട്.

നിങ്ങളുടെ കമ്പ്യൂട്ടറിൽ Windows, Mac, Linux എന്നിവയിൽ ലഭ്യമാകുന്ന കീബോർഡ് അപ്ലിക്കേഷൻ (https://keybase.io/download) ഡൗൺലോഡ് ചെയ്‌ത്‌ ഇൻസ്റ്റാൾ ചെയ്യണം. Yes” ക്ലിക്കു ചെയ്യുക, ഇത് ആവശ്യപ്പെടുകയാണെങ്കിൽ സൗജന്യമായി ഒരു അക്കൗണ്ട് സൈൻ അപ്പ് ചെയ്യാം. ഇത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഡെസ്‌ക്‌ടോപ്പ് അക്കൗണ്ടിലൂടെ ഇത് വേരിഫൈ ചെയ്യേണ്ടി വരും. തുടർന്ന് നിങ്ങൾ സ്ഥിരീകരിക്കാൻ ആഗ്രഹിക്കുന്ന സൈറ്റുകളിൽ നിങ്ങളുടെ അക്കൗണ്ട് വാളില്‍ ചിലത് പോസ്റ്റുചെയ്യും.

പിന്നീട് നിങ്ങളുടെ സോഷ്യൽ മീഡിയ യൂസര്‍നെയിം നൽകണം. ഇതു കൂടാതെ, നിങ്ങൾക്ക് Chrome, Mozilla Firefox ബ്രൗസറുകൾക്കുള്ള ആഡ്-ഓണുകളും ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഒരിക്കല്‍ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിലെ കീബേസ് ബട്ടൺ കാണാം. ചാറ്റ് എൻക്രിപ്റ്റ് ചെയ്യുന്നതിന്, Keybase ചാറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. കീബേസില്‍ നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button